കോവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമായ സാഹചര്യത്തിൽ അതിർത്തി പ്രദേശങ്ങളിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ് പോലീസ്. വാളയാർ ഉൾപ്പെടെയുള്ള എല്ലാ അതിർത്തികളിലെ പരിശോധന ശക്തമാക്കിയിട്ടുണ്ട്. കർണാടകയും തമിഴ്നാടും തികളാഴ്ച മുതൽ ലോക്ഡൗൺ പ്രഖ്യാപനത്തിലേയ്ക്ക് കടക്കുകയാണ്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് പരിശോധന കർശനമാക്കിയിരിക്കുന്നത്. അതേസമയം, പാലക്കാട് ജില്ലയിൽ കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്.
കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിൽ 3212 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മുപ്പത് ശതമാനം കടന്നിട്ടുമുണ്ട്. അതിർത്തി സംസ്ഥാനങ്ങളിൽ ലോക്ഡൗൺ പ്രഖ്യാപിക്കാനിരുന്ന സാഹചര്യത്തിൽ കൂടുതൽ പേർ സംസ്ഥാനത്തെത്തുന്നതിനുള്ള സാഹചര്യമുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് പരിശോധന. 26587 പേരാണ് ഇനി ജില്ലയിൽ ചികിത്സയിലുള്ളത്. ഇനി മുതൽ യാത്ര പാസുള്ളവർക്ക് മാത്രമായിരിക്കും സംസ്ഥാനത്തേക്ക് പ്രവേശനം നൽകുക.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വേണ്ടി കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക