രാജ്യത്ത് കോവിഡ് മഹാമാരി രൂക്ഷമാകുന്ന സാഹചര്യമാണുള്ളത്. സിനിമാ താരങ്ങൾ ഉൾപ്പെടെ നിരവധി പേർ കോവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്നവർക്കായി ധനസഹായവുമായി എത്തിയിരുന്നു. കോവിഡ് രണ്ടാം തരംഗം ശക്തി പ്രാപിക്കുമ്പോൾ ഇതിനോടകം ലക്ഷക്കണക്കിന് പേർക്കാണ് ജീവൻ നഷ്ടമായത്. പല സംസ്ഥാനങ്ങളും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നേരത്തെ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സഹായഹസ്തവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശര്‍മയും എത്തിയിരുന്നു.
രണ്ട് കോടി രൂപയാണ് സഹായമായി ഇരുവരും നൽകിയിരുന്നത്. മാത്രമല്ല, ഇതിനോടൊപ്പം തന്നെ ഇരുവരും ധനസമാഹരണ പ്രവര്‍ത്തനങ്ങൾ തുടങ്ങിയിരുന്നു. ‘ഇന്‍ ദിസ് ടുഗെദര്‍’ എന്ന ഹാഷ്ടാഗില് സോഷ്യല്‍ മീഡിയ ക്യാമ്പയിന് ഇരുവരും തുടക്കമിട്ടു. ഈ ക്യാമ്പയിന്റെ ഭാഗമായി തന്നെയായിരുന്നു ഇരുവരും രണ്ട് കോടി രൂപ സഹായം നൽകിയത്. ഏഴ് കോടി രൂപ ലക്ഷ്യമിട്ടായിരുന്നു പദ്ധതി.
ഇപ്പോഴിതാ താരങ്ങൾ ആരാധകരെ ഉൾപ്പെടെ ഞെട്ടിച്ചിരിക്കുകയാണ്. 24 മണിക്കൂറിനുള്ളില്‍ 3.6 കോടി രൂപയാണ് താരങ്ങൾ സമാഹരിച്ചിരിക്കുന്നത്. ഇക്കാര്യം പങ്കുവച്ച് ഇരുവരും സോഷ്യൽ മീഡിയയിലൂടെ എത്തി. മാത്രമല്ല, കാമ്പയിനിൽ ഭാഗമായവരോടെല്ലാമുള്ള നന്ദിയും താരങ്ങൾ അറിയിച്ചു. കോവിഡ് രോഗികള്‍ക്ക് ഓക്സിജന്‍ ഉള്‍പ്പെടെയുള്ള ചികിത്സാ സൗകര്യങ്ങള്‍ എത്തിക്കാനാണ് ഈ പണം ചിലവഴിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക