ഈ അടുത്തു സോഷ്യല്‍ മീഡിയയില്‍ അമ്പിളിയുടെ വ്യക്തിജീവിതം വളരെയധികം ചര്‍ച്ചയായിരുന്നു. ഭര്‍ത്താവും നടനുമായി ആദിത്യന് ജയനെതിരെ അമ്ബിളി ദേവി നടത്തിയ വെളിപ്പെടുത്തലും തുടര്‍ന്നുള്ള സംഭവങ്ങളുമെല്ലാമാണ് ചര്‍ച്ചയായി മാറിയത്.
ആദിത്യത്തിന് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടെന്നും തന്നെ ഭീഷണിപ്പെടുത്തുകയാണെന്നായിരുന്നു അമ്ബിളിയുടെ വെളിപ്പെടുത്തല്‍. വലിയ വിവാദമാണ് തുടര്‍ന്നുണ്ടായത്.
ഇപ്പോഴിതാ വിവാദങ്ങളെല്ലാം കെട്ടടങ്ങുമ്പോള്‍ അമ്പിളി പങ്കുവച്ചൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. മാതൃദിനവുമായി ബന്ധപ്പെട്ട് പങ്കുവച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്. അമ്മയ്ക്ക് തുല്യം അമ്മ മാത്രം. അര്ജുന് മോന് ഏഴ് മാസം. വെളുപ്പിന് ഒരുമണിക്ക് അമ്മൂമ്മയുടെ തോലില്‍ കിടന്ന് മോന് പാട്ട് കേള്‍ക്കണം. കൂട്ടിന് ഉറങ്ങാതെ അപ്പുച്ചേട്ടനും. എല്ലാ അമ്മമാര്‍ക്കും മാതൃദിനാശംസകള്‍ എന്നായിരുന്നു അമ്പിളി ദേവി കുറിച്ചത്.
അമ്ബാടി തന്നിലൊരു ഉണ്ണി എന്ന പാട്ടായിരുന്നു അമ്മൂമ്മ കൊച്ചുമകനു വേണ്ടി പാടുന്നത്. വീഡിയോ പെട്ടെന്നു തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക