ആരോഗ്യമുള്ള ശരീരം എല്ലാവരുടെയും ആഗ്രഹമാണ്. ആരോഗ്യമുള്ള ശരീരത്തിനായി ജീവിത ശൈലി എപ്പോഴും ചിട്ടയോടെ ശീലിക്കണം. ശരീരം പോലെ തന്നെ പ്രധാനമാണ് കണ്ണിന്റെ ആരോഗ്യം. ഇതിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം.
1. കാഴ്ചശക്തി മെച്ചപ്പെടുത്താൻ കാരറ്റ് കഴിക്കുന്നത് നല്ലതാണ്. കാരറ്റിൽ അടങ്ങിയ ബീറ്റാ കരോട്ടിൻ ആണ് കാഴ്ച്ചശക്തി വർദ്ധിപ്പിക്കാനും നേത്രരോഗങ്ങൾ അകറ്റാനും സഹായിക്കുന്നത്.
2. ഇടയ്ക്കിടെ കണ്ണുകൾ അൽപനേരം അടയ്ക്കുന്നത് നല്ലതാണ്. കണ്ണുകളിലെ വേദന ഒഴിവാക്കാൻ ഇത് സഹായിക്കും.
3. ദിവസവും കണ്ണിന് മുകളിൽ ഐസ് ക്യൂബ് വയ്ക്കുന്നത് കണ്ണിന് കുളിർമ്മ കിട്ടുന്നതിന് സഹായകമാണ്.
4. ദിവസവും കണ്ണിന് മുകളിൽ ചെറിയ കഷ്ണം വെള്ളരിക്ക വയ്ക്കുന്നത് കണ്ണിന് കുളിർമ കിട്ടാൻ സഹായിക്കും.
5. കണ്ണിന് മുകളിൽ രണ്ട് കൈകൾ വച്ച് അൽപ നേരം അടച്ച് വയ്ക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക