താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനു പിന്നാലെ ഇന്ത്യയിൽ ഐപിഎൽ മത്സരങ്ങൾ നടത്തില്ലെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. ഒരു കോവിഡ് കേസ് പോലും ഇല്ലാതെ വന്നെങ്കിൽ മാത്രമേ ഇന്ത്യയിൽ മത്സരങ്ങൾ നടത്താൻ സാധിക്കൂ. 60 മത്സരങ്ങളിൽ 29 എണ്ണം മാത്രമാണ് പൂർത്തിയാക്കാനായത്. 31 മത്സരങ്ങൾ ഇനിയും നടത്താൻ ബാക്കിയുണ്ട്. ഇവ നടത്താനാകില്ലെന്നാണ് അദ്ദേഹം അറിയിച്ചത്.
കൊറോണ പോസിറ്റീവ് ആയി മണിക്കൂറുകൾക്കുള്ളിൽ ഡോക്ടർ മരിച്ചു: ഞെട്ടൽ മാറാതെ സഹപ്രവർത്തകർ
ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിന് ബി ടീമിനെയാണ് അയക്കുകയെന്നും ഗാംഗുലി വ്യക്തമാക്കി. മുൻനിര താരങ്ങളെല്ലാം ഇംഗ്ലണ്ടിലായിരിക്കുമ്പോൾ ശ്രീലങ്കയിലേക്ക് മറ്റൊരു സംഘത്തെ അയക്കുമെന്ന് അദ്ദേഹം അറിയിച്ചു. അതിനാൽ തന്നെ മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെയുള്ള യുവതാരങ്ങൾക്ക് അവസരം ലഭിച്ചേക്കാം.
പോലീസിനൊപ്പം പരിശോധനയ്ക്ക് സേവാഭാരതി, പ്രതികരണവുമായി ഷാഫി പറമ്പിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക