വിദ്വേഷ പ്രചരണം നടത്തിയെന്ന് ആരോപിച്ച് ട്വിറ്റർ അക്കൗണ്ട് നീക്കം ചെയ്തതിന് പിന്നാലെ നടി കങ്കണയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിനും പിടി വീണു. തന്റെ കൊവിഡ് വിഷയത്തിൽ കങ്കണ പങ്കുവെച്ച പോസ്റ്റ് ഇൻസ്റ്റഗ്രാം പിൻവലിച്ചിരിക്കുകയാണ്. തുടർന്ന് പോസ്റ്റ് പിൻവലിച്ചതിനെന്തിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി.
ചിലരുടെ വികാരങ്ങൾ മുറിവേറ്റതിനാൽ ഇൻസ്റ്റഗ്രാം കൊവിഡ് ഉന്മൂലനത്തെക്കുറിച്ചുള്ള എന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്തിരിക്കുകയാണ്. തീവ്രവാദികളെയും കമ്മ്യൂണിസ്റ്റ് അനുഭാവികളെയും ട്വിറ്ററിൽ ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ കൊവിഡ് ഫാൻ ക്ലബ്… ഞാൻ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ രണ്ടു ദിവസമേ ആയിട്ടുള്ളു. ഒരാഴ്ച്ച എങ്കിലും തികയ്ക്കുമെന്ന് എനിക്ക് തോന്നുന്നില്ല.
ഇന്നലെ കൊവിഡ് ബാധിച്ച കങ്കണ ഇൻസ്റ്റഗ്രാമിലൂടെ വിവാദപരമായ പ്രസ്താവന നടത്തിയത്. കൊവിഡ് വെറും ജലദോഷപനിയാണ്. മാധ്യമങ്ങള്‍ അനാവശ്യ ശ്രദ്ധ കൊടുത്തതിനാലാണ് ആളുകള്‍ പരിഭ്രാന്തരാവുന്നതെന്നായിരുന്നു നടിയുടെ വാക്കുകള്‍. രാജ്യത്ത് കൊവിഡ് ബാധിച്ച് ദിനം പ്രതി ആയിരക്കണക്കിന് ജനങ്ങള്‍ മരണപ്പെടുന്ന സാഹചര്യത്തിലാണ് കങ്കണുടെ വിവാദപരമായ പ്രസ്താവന നടത്തിയത്. ഇതിനെത്തുടർന്നാണ് ഇൻസ്റ്റഗ്രാം പോസ്റ്റ് പിൻവലിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക