കൊച്ചി: വാഴക്കന്നിന്റെ അടിയിൽ മദ്യം ഒളിപ്പിച്ച് കടത്തിയ രണ്ട് പേർ അറസ്റ്റില്‍ . പെരുമ്ബാവൂർ പോലീസാണ് അറസ്റ്റ് ചെയ്തത്. ജില്ലാ റൂറൽ എസ് പി കെ കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
വാഴക്കന്നിന്റെ ഇടയിൽ മദ്യം ഒളിപ്പിച്ച് കടത്തിയ നെടുങ്ങപ്ര വേലൻമാവുകുടി ബിബിൻ, അരുവപ്പാറ കരോട്ടുകുടി സുനീഷ് എന്നിവരെയാണ് പെരുമ്ബാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കേരളത്തിൽ നിന്നും പൈനാപ്പിളുമായാണ് ഇരുവരും തമിഴ്നാട്ടിലേയ്ക്ക് പോയിരുന്നത്. മടങ്ങി വരുബോൾ മദ്യം വാങ്ങും. ഇത് കവർ ചെയ്യും.
അതിന് മുകളിൽ വാഴക്കന്നുകൾ നിറയ്ക്കുകയും ചെയ്യും. നേരത്തെയും ഇരുവരും മദ്യം കടത്തിയിരുന്നു. ഈ വിവരം പോലീസിന് ലഭിച്ചു. ഇതിനെത്തുടർന്നാണ് പോലീസ് ഇവരെ നിരീക്ഷിച്ച് വന്നിരുന്നത്. പെരുമ്ബാവൂർ വല്ലത്ത് വെച്ചാണ് ഇരുവരെയും പോലീസ് പിടികൂടിയത്. ഇവരിൽ നിന്നും 30 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്.
മദ്യം കടത്താൻ ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം റൂറൽ ജില്ലാ ഡാൻസാന്റ് ടീമും പെരുമ്ബാവൂർ വി ആർ ഉണ്ണിക്യഷ്ണൻ, പോലീസുകാരായ എം ബി സുബൈർ, വി ആർ രതീഷ് കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക