Home KERALA ‘മൂന്ന് ദിവസം വെന്റിലേറ്ററില്‍ ഇരുന്ന് എന്റെ കുഞ്ഞ് പോയി, ഒന്നുമറിയാതെ ഞാന്‍ ഒരുമാസം ഐസിയുവില്‍’: ഒരമ്മയുടെ...

‘മൂന്ന് ദിവസം വെന്റിലേറ്ററില്‍ ഇരുന്ന് എന്റെ കുഞ്ഞ് പോയി, ഒന്നുമറിയാതെ ഞാന്‍ ഒരുമാസം ഐസിയുവില്‍’: ഒരമ്മയുടെ ചങ്കുപിടയ്ക്കും അനുഭവം

മാതൃത്വത്തിലേക്കുള്ള വേദനകള്‍ നിറഞ്ഞ യാത്ര വികാരനിര്‍ഭാരമായി പങ്കുവയ്ക്കുകയാണ് സൈറാ ഷെയ്ഖ്. കാത്തിരിപ്പിനൊടുവില്‍ കനിഞ്ഞുകിട്ടിയ വാവയെ ആദ്യം വിധി നിര്‍ദാക്ഷിണ്യം തിരിച്ചെടുത്തു.

അതിന്റ പേരില്‍ പതിച്ചസഹപാത കണ്ണുകള്‍ കൂരമ്പുകള്‍ക്ക് സമാനമായിരുന്നുവെന്ന് സൈറ പറയുന്നു.

അനുഭവം വായിക്കാം:

കല്യാണം കഴിഞ്ഞിട്ട് മൂന്ന് വർഷമായില്ലേ? കുട്ടികളൊന്നും വേണ്ടന്നാണോ അതോ നിങ്ങൾക്ക് കുഴപ്പം വല്ലതുമുണ്ടോ? ഏതെങ്കിലും ഹോസ്പിറ്റലിൽ കാണിക്കുന്നുണ്ടോ?”

“ഇപ്പോഴേ വേണ്ട കൊറെച്ചുടെ കഴിയട്ടെ… ”

“ഇപ്പോൾ വേണ്ടെങ്കിൽ ഇനി എപ്പോഴാ…?? നിങ്ങളിങ്ങനെ കളിച്ചും ചിരിച്ചും നടന്നോ….. ദൈവം നിനക്കിനി പിള്ളേരെ തരില്ല നോക്കിക്കോ…….!.. ”

പുറമെ ചിരിച്ചുകൊണ്ട് കെട്ടിരുന്നെങ്കിലും എന്റെ ഉള്ളൊന്നു പിടഞ്ഞു……

വീട്ടുകാർക്കില്ലാത്ത സങ്കടമാണ് നാട്ടുകാർക്ക്….

എനിക്ക് തോന്നുന്നു കല്യാണം കഴിഞ്ഞു ഒന്നോ രണ്ടോ മാസങ്ങൾക് ശേഷം പെണ്ണുങ്ങൾ ഒളിഞ്ഞും തെളിഞ്ഞും നേരിടുന്ന ചോദ്യങ്ങളാണ് ഇത്….. നാട്ടുകാരെ നിങ്ങൾക്ക് ഇത് വെറും ചോദ്യങ്ങായിരിക്കും….

പക്ഷെ ഇത് ചെന്നുപതിക്കുന്ന ഓരോ ഹൃദയങ്ങളുടെയും മാനസിക അവസ്ഥ നിങ്ങൾ ഊഹിച്ചിട്ടിട്ടുണ്ടോ?… പുറമെ ചിരിച്ചുകൊണ്ട് ഉള്ള് കരയുകയാകും അവർ… വർഷങ്ങൾ കഴിയും തോറും ചോദ്യങ്ങളുടെ ആക്കം കുടികൊണ്ടിരിക്കും…..

എന്റെ കല്യാണം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞപ്പോ പ്രേഗ്നെൻസി കാർഡിൽ രണ്ട് വര തെളിഞ്ഞു….. പക്ഷെ ആ സന്തോഷം എനിക്ക് വിധിച്ചിട്ടില്ലായിരുന്നു…. ബിപി കൂടി SAT ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി സിസ്സേറിയനിലൂടെ കുഞ്ഞിനെ എടുത്തെങ്കിലും മൂന്ന് ദിവസം വെന്റിലേറ്ററിൽ ഇരുന്ന് അവൾ ഞങ്ങളെ വിട്ട് പോയി…..

വീട്ടിൽ കൊണ്ടുവന്ന് അടക്കി….ഒന്നും അറിയാതെ ഞാൻ ഒരു മാസം ICU കിടന്നു…ആ ദുഃഖങ്ങൾ എങ്ങനെ സഹിച്ചെന്ന് ഓർക്കാൻ കൂടി വയ്യ… അന്ന് ഡിസ്ചാർജ് ചെയ്തപ്പോൾ ഡോക്ടർ ഒരു കാര്യം കൂടി കൂട്ടിച്ചേർത്തു….

താൻ ജുവനൽ ഡയബേറ്റിക് ആയതിനാലും…. പ്രേഗ്നെൻസി ടൈമിൽ ഒരുപാട് കോംപ്ലിക്കേഷൻസ് ഉണ്ടാകുന്നതിനാലും (uncontrolledബിപി,++++ albumin, count vareation,….) ഒരു കുട്ടിയെ കിട്ടാൻ പാടാണ് ….. എന്തായാലും നമുക്ക് നോക്കാം……

കുഞ്ഞ് മരിച്ചു പോയതിനാൽ കൊറേപേർ സഹതാപം വാരി വിതറി….. എനിക്ക് ആരുടെയും സഹതാപം ആവിശ്യമില്ലായിരുന്നു ഉള്ള് പൊള്ളിയിട്ടും ഞാൻ ആരുടേയും മുന്നിൽ കരഞ്ഞില്ല…. രാത്രിയിൽ എന്റെ സങ്കടങ്ങൾ പേമാറിയായ് പെയ്തു…..

ഇതൊന്നും അറിയാത്തതുങ്ങളുടെ വകയായിരുന്നു മേളിൽ പറഞ്ഞത്….

മൂന്ന് വർഷം ഗ്യാപ് ഇട്ട ശേഷം വീണ്ടും പ്രേഗ്നെൻസി കാർഡിൽ ചുവന്ന രണ്ട് വര തെളിഞ്ഞു…. ആരോടും ഒന്നും പറഞ്ഞില്ല… വീട്ടുകാരെ മാത്രം അറിയിച്ചു… ഷുഗർ കണ്ട്രോള്ളിലാക്കി…. ഡെയിലി heparin injection എടുത്തു… ആഴ്ചയിൽ proluton injection എടുത്തു…

അങ്ങനെ മാസങ്ങൾ കടന്ന് പോയി anomally സ്കാനിൽ കൊഴപ്പമൊന്നുമില്ല….. ആറാം മാസം മുതൽ albumin ++++ആയി ബിപി വന്നു…. അങ്ങനെ ഞാൻ കാണിച്ചിരുന്ന ഡോക്ടർ nephrology considerationu വേണ്ടി എന്നെ SAT യിൽ റെഫർ ചെയ്തു….

Also Read :   കൊച്ചിയില്‍ മോഡലുകളുടെ അപകട മരണം; പ്രതിയായ സൈജു തങ്കച്ചനൊപ്പം ലഹരിപാര്‍ട്ടികളില്‍ പങ്കെടുത്ത ഏഴ് യുവതികളടക്കം 17 പേര്‍ക്കെതിരെ മയക്കുമരുന്ന് ഉപയോഗിച്ചതിന് കേസെടുത്തു

അവിടെ പോയി 15ഡേ കിടന്ന് albumin നോർമൽ ആയപ്പോ ദേണ്ട വന്നു കൊറോണ….. പിന്നെ എല്ലാം പെട്ടന്നായിരുന്നു platelet കൗണ്ട് കൊറഞ്ഞു… ഷുഗർ 25ആയി അപസ്മാരം വന്നു അമ്മയെയും കുഞ്ഞിനേയും കിട്ടില്ലെന്നുള്ള അവസ്ഥ വന്നു…സിസ്സേറിയൻ ചെയ്തു….. കുട്ടിക്ക് കൃത്രിമ ശ്വാസം കൊടുത്ത് വെന്റിലേറ്ററിൽ വെച്ചു….

ദൈവത്തിന്റെ കാരുണ്യം കൊണ്ട് പതിനഞ്ചു ദിവസം കഴിഞ്ഞ് അവളെ എന്റെ കയ്യിൽ തന്നു…. പാല് കുടിക്കാൻ വായിൽ ട്യൂബ് ഉണ്ടായിരുന്നു… രണ്ട് ദിവസം കഴിഞ്ഞ് ഗോകരണം വഴി കുടിച്ച് തുടങ്ങി… പിന്നെയാണ് മുലപ്പാൽ വലിച്ചു കുടിക്കാൻ അവൾ പഠിച്ചത്…. ദൈവത്തിന്റെ കാരുണ്യം കൊണ്ട് എനിക്ക് ഒരു മിടുക്കി മോളെ കിട്ടി….

അപ്പൊ പറഞ്ഞു വന്നത് എന്താണെന്ന് വെച്ചാൽ എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ…. നമ്മൾ ആരെയും കേറി ചൊറിയാൻ പോകണ്ട… അവരൊക്കെ സമയനാകുമ്പോ പ്രെസവിച്ചോളും…. ഇനി ഒരു പക്ഷെ കുട്ടികൾ ഉണ്ടായില്ലേലും അവര് ജീവിച്ചോളും…..

സൈറ ഷെയ്ഖ്