മുംബൈ: പ്രമുഖ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ എല്‍ജി സ്മാര്‍ട്ട് ഫോണ്‍ രംഗത്തോട് വിട പറയുന്നു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 4.5 ബില്യണ്‍ ഡോളര്‍ നഷ്ടമാണ് കമ്പനിക്ക് നേരിടേണ്ടി വന്നത്.
മൊബൈല്‍ വ്യവസായ രംഗത്ത് കമ്പനിക്ക് നേരിടേണ്ടി വന്ന ഇടിവിനെ തുടര്‍ന്നാണ് ഉത്പാദനം നിര്‍ത്തുന്നതെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
ഇലക്ട്രിക് വാഹനത്തിന്റെ ഭാഗങ്ങള്‍, സ്മാര്‍ട്ട് ഹോം ഉത്പന്നങ്ങള്‍, മറ്റ് ഡിവൈസുകള്‍ എന്നിവയുടെ നിര്‍മാണത്തിലേക്ക് എല്‍ജി കൂടുതൽ ശ്രദ്ധ തിരിക്കുമെന്നാണ് കമ്പനി അധികൃതര്‍ നല്കുന്ന സൂചന.
2013 ല്‍ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സ്മാര്‍ട്ട്ഫോണ്‍ ഉത്പാദകരായിരുന്നു എല്‍ജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക