ലണ്ടൻ: കൊവിഷീൽഡ് വാക്സിൻ ഒറ്റ ഡോസ് സ്വീകരിച്ചാൽ കോവിഡ് ബാധിച്ചുള്ള മരണസാധ്യത 80 ശതമാനം കുറയ്ക്കുമെന്ന് പഠനം. ഫൈസർ വാക്സിന്റെ ഒരു ഡോസ് സ്വീകരിച്ചാലും മരണസാധ്യത കുറയ്ക്കാമെന്ന് പഠനത്തിൽ കണ്ടെത്തി.
2020 ഡിസംബറിനും 2021 ഏപ്രിലിനുമിടയിൽ കോവിഡ് ബാധിച്ച ആളുകളിൽ ഇംഗ്ലണ്ടിലെ പബ്ലിക് ഹെൽത്ത് നടത്തിയ പഠനമാണ് ഈ കണ്ടെത്തലുകൾ നടത്തിയിരിക്കുന്നത്.
രോഗലക്ഷണങ്ങളോടുകൂടിയ കോവിഡ് കേസുകളും വൈറസ് ബാധ സ്ഥിരീകരിച്ച് 28 ദിവസത്തിനുള്ളില്‍ മരണം സംഭവിച്ച കേസുകളും വിലയിരുത്തിയാണ് പഠനം നടത്തിയത്.
പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചിട്ടുണ്ടെങ്കിൽ അത് മരണസാധ്യത കുറക്കുമെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.
ഫൈസർ വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചാൽ മരണസാധ്യത 97 ശതമാനം വരെ കുറയ്ക്കാമെന്നും പഠനത്തിൽ വ്യക്തമാക്കി. ഇത് രണ്ടു ഡോസും എടുത്താൽ 80 മുകളിലുള്ളവർക്ക് ആശുപത്രിയിൽ പ്രവേശിക്കേണ്ടിവരുന്ന അവസ്ഥ 93% കുറയ്ക്കാമെന്നും മറ്റൊരു പഠനത്തിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക