രാജ്യത്താകെ പടർന്ന് പിടിക്കുന്ന മഹാമാരിക്ക് പ്രതിരോധം തീർക്കാനുള്ള തീവ്ര ശ്രമത്തിലാണ് രാജ്യം. നിരവധിപേരാണ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങുമായി എത്തിയിരിക്കുന്നത്. വ്യവസായ കമ്പനികളും സിനിമ-രാഷ്ട്രീയ മേഖലകളിൽ നിന്നുള്ളവരും സഹായവുമായി എത്തിയിരുന്നു. ഇപ്പോഴിതാ സഹായഹസ്തവുമായി ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ ‘ഓല’യും മുന്നോട്ട് വന്നിരിക്കുകയാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്സിജന്‍ കോണ്‍സന്റ്രേറ്ററുകളും, മരുന്നുകളും സൗജന്യമായി എത്തിച്ചു നല്‍കുമെന്ന് ഓല പ്രഖ്യാപിച്ചു കഴിഞ്ഞു. ഓല ആപ്പ് വഴി തന്നെ കോണ്‍സന്റ്രേറ്ററുകള്‍ ആവശ്യപ്പെടാൻ സാധിക്കും. ആവശ്യപ്പെടുന്നത് പ്രകാരം കമ്പനി തന്നെ അത് സൗജന്യമായി വീടുകളിൽ എത്തിച്ചു തരും. മാത്രമല്ല, രാജ്യത്തെവിടേക്കും സൗജന്യമായി ഓക്സിജന്‍ എത്തിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഡൊണേഷന്‍ പ്ലാറ്റ്ഫോമായ ‘ഗിവ് ഇന്ത്യ’യുമായി ചേര്‍ന്ന് ഓറ്റു ഫോര്‍ ഇന്ത്യ പദ്ധതി ആരംഭിച്ചതായും കമ്പനി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക