പാലക്കാട്: യു.ഡി.എഫിനു വേണ്ടി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയ നടനും അവതാരകനുമായ രമേഷ് പിഷാരടിയെ ട്രോളുന്നവര്‍ക്ക് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്ബില്‍ എം.എല്‍.എ.
രമേഷ് പിഷാരടി പ്രചാരണത്തിന് പോയിടത്തെല്ലാം സ്ഥാനാര്‍ഥികള്‍ തോറ്റെന്നായിരുന്ന തരത്തിലായിരുന്നു സമൂഹമാധ്യമങ്ങളില്‍ എതിരാളികള്‍ പ്രചരിപ്പിച്ചത്. തന്നോടൊപ്പമുളള പിഷാരടിയുടെ ചിത്രങ്ങള്‍ പങ്കുവച്ചാണ് ഷാഫി പറമ്ബില്‍ എംഎല്‍എ നന്ദി രേഖപ്പെടുത്തിയത്.
“അവരവര്‍ക്കിഷ്ടപെടുന്ന പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങാനോ മത്സരിക്കാനോ ഉള്ള സ്വാതന്ത്ര്യം മുകേഷിനും ഇന്നസെന്റിനും മാത്രമല്ല സലീം കുമാറിനും പിഷാരടിക്കും ധര്‍മജനും ജഗദീഷിനുമൊക്കെയുണ്ട്”- ഷാഫി പറമ്ബില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു. ഷാഫി പറമ്ബിലിന്റെ ഫേസ്ബുക്ക് കുറിപ്പ് :
നന്ദി പിഷാരടി
ആര്‍ജ്ജവത്തോടെ ഒപ്പം നിന്നതിന്. നിര്‍ണായകമായ ഒരു വിജയത്തിന് സാന്നിദ്ധ്യം കൊണ്ട് കരുത്ത് പകര്‍ന്നതിന്. അവരവര്‍ക്കിഷ്ടപെടുന്ന പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങാനോ മത്സരിക്കാനോ ഉള്ള സ്വാതന്ത്ര്യം മുകേഷിനും ഇന്നസെന്റിനും മാത്രമല്ല സലീം കുമാറിനും പിഷാരടിക്കും ധര്‍മ്മജനും ജഗദീഷിനുമൊക്കെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക