ലോകരാജ്യങ്ങൾ കീഴടക്കുകയാണ് കോവിഡ് എന്ന മഹാമാരി. കോവിഡ് രോഗബാധയിൽ നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്. രാജ്യങ്ങളിൽ കോവിഡ് വാക്സിൻ നൽകി വരികയാണ്. മാത്രമല്ല, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും സജീവമായി നടക്കുന്നുണ്ട്. 12 മുതല്‍ 15 വയസ് വരെയുള്ള കുട്ടികൾക്ക് കോവിഡ് പ്രതിരോധ വാക്സിൻ നൽകാൻ അനുമതി നൽകിയിരിക്കുകയാണ് അമേരിക്ക. കുട്ടികൾക്ക് ഫൈസര്‍ വാക്സിന്റെ അടിയന്തര ഉപയോഗത്തിനാണ് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (എഫ്ഡിഎ) അനുമതി നൽകിയിരിക്കുന്നത്.
കുട്ടികളില്‍ നടത്തിയ ഫൈസര്‍ വാക്സിന് മികച്ച ഫലം നല്‍കിയതിന് പിന്നാലെയാണ് അനുമതി ലഭിച്ചത്. 16 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് വാക്സിൻ നൽകുന്നതിനായി അമേരിക്ക നേരത്തെ തന്നെ അനുമതി നൽകിയിരുന്നു. കോവിഡ് പ്രതിരോധത്തിനായുള്ള സുപ്രധാന ഘട്ടമാണിതെന്ന് എഫ്ഡിഎ കമ്മീഷണര്‍ ജാനറ്റ് വുഡ്കോക്ക് അഭിപ്രായപ്പെട്ടു. പുതിയ ഉത്തരവ് പ്രകാരം കുട്ടികൾക്ക് ഉടൻ വാക്സിനേഷൻ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക