ന്യൂഡൽഹി: കോവിഡ് മുക്തനായതിനെ തുടർന്ന് അധോലോക നായകൻ ചോട്ടാ രാജൻ ആശുപത്രി വിട്ടു. തിഹാർ ജയിലിലേക്കാണ് അദ്ദേഹം മടങ്ങിയത്. ഡൽഹി എയിംസിലായിരുന്നു അദ്ദേഹത്തെ ചികിത്സിച്ചത്.
കഴിഞ്ഞ മാസമാണ് ചോട്ടാ രാജന് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.കഴിഞ്ഞ ദിവസം ചോട്ടാ രാജൻ മരിച്ചുവെന്ന് തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ എയിംസ് അധികൃതർ ഇത് തള്ളുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക