സംസ്ഥാനത്ത് കോവിഡ് ഭീതിയ്ക്കിടെ മറ്റൊരു രോഗം കൂടി ആശങ്കയുണ്ടാക്കുന്നു. കോവിഡ് രോഗബാധയ്ക്കിടെ കോഴിക്കോട് ജില്ലയിൽ ഡെങ്കിപ്പനി കൂടി സ്ഥിരീകരിയ്ക്കുന്നു. കോവിഡ് പ്രതിരോധത്തിനൊപ്പം ഡെങ്കിപ്പനി പ്രതിരോധവും ശക്തമാക്കുകയാണ് ജില്ലയിലെ പഞ്ചായത്തും ആരോഗ്യവകുപ്പും. മണിയൂർ പഞ്ചായത്തിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഈ പഞ്ചായത്തിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളിലാണ്.
ഓക്സിജൻ ക്ഷാമത്തിൽ വലഞ്ഞ് സംസ്ഥാനങ്ങൾ, ഗോവയിൽ നാലുമണിക്കൂറിനിടെ മരിച്ചത് 26 കോവിഡ് രോഗികള്‍
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ആരോഗ്യവകുപ്പ് ജീവനക്കാർ, ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ഡെങ്കിപ്പനി ബാധിത പ്രദേശങ്ങളിൽ ഉറവിട നശീകരണം, ഫോഗിങ്, മരുന്ന് തളിക്കൽ എന്നിവ നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക