അമേരിക്കയില്‍ നിന്നും സിംഗപ്പൂരില്‍ നിന്നും ഇന്ത്യയിലേക്ക് പണം അയക്കാന്‍ പുതിയ സംവിധാനമൊരുക്കിയിരിക്കുകയാണ് ഗൂഗിൾ പേ. പുതിയ സംവിധാനം അവതരിപ്പിക്കുന്നത് അന്താരാഷ്ട്ര പണമിടപാട് സ്ഥാപനങ്ങളായ വൈസ്, വെസ്റ്റേണ്‍ യൂണിയന് കോ എന്നിവരുമായി ചേര്‍ന്നാണ്. രണ്ടുപേർ തമ്മിൽ ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് പരസ്പരം പണമയക്കാവുന്ന സംവിധാനം ആദ്യമായാണ് നടപ്പാക്കാൻ പോകുന്നത്.
‘എന്നെ ആളുകള്‍ തിരിച്ചറിഞ്ഞ തീവണ്ടി സിനിമയുടെ പേരും ഞാനും തമ്മില്‍ ഒരു ബന്ധമുണ്ട്’; സംയുക്ത മേനോന്
ഇതിലൂടെ അമേരിക്ക, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേയ്ക്ക് പണമയക്കുവാൻ സാധിക്കും. എന്നാൽ, ഓസ്ട്രേലിയ, കാനഡ, റഷ്യ, ജപ്പാന്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ ചില പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് ഗൂഗിൾ പേ ഉപയോഗിക്കാൻ സാധിക്കുമായിരുന്നു. നിരവധി രാജ്യങ്ങളിൽ ആപ്പുകളിലും വെബ്സൈറ്റുകളിലും പണമടക്കുന്നതിനായി ഈ സൗകര്യം ഉപയോഗിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക