ഗൂഗിൾ സേർച്ച് എൻജിൻ ഇനി മുതൽ പുതിയ സഹായവുമായി എത്തും. നിങ്ങൾക്കടുത്തുള്ള കോവിഡ് വാക്സിനേഷൻ കേന്ദ്രം ഏതാണെന്ന് ഇനി ഗൂഗിളിലൂടെ അറിയാനാകും. പുതിയ രണ്ട് ഫീച്ചറുകളും അപ്ഡേറ്റുകളും പുറത്തിറക്കിയിരിക്കുകയാണ് ഗൂഗിൾ. ഗൂഗിൾ മാപ്സിൽ രാജ്യത്തെ ആശുപത്രികൾ, പൊതുജനാരോഗ്യ കേന്ദ്രങ്ങൾ, കൊവിഡ് ചികിത്സ ലഭ്യമാകുന്ന ലാഭരഹിത സ്ഥാപനങ്ങൾ എന്നിവ പ്രത്യേകം തന്നെ അവതരിപ്പിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഇനി ഗൂഗിൾ നിങ്ങളുടെ അടുത്തുള്ള വാക്സിനേഷൻ കേന്ദ്രം ഏതാണെന്നും കാണിച്ചു തരും.
മാത്രമല്ല, വാക്സിൻ സുരക്ഷ, പാർശ്വഫലങ്ങൾ, ഫലപ്രാപ്തി എന്നിവയുമായി ബന്ധപ്പെട്ടുള്ള അപ്ഡേറ്റുകൾ കോവിൻ രജിസ്ട്രേഷൻ വിവരങ്ങൾ എന്നിവയും ഇനി കാണാനാകും. രാജ്യത്തൊട്ടാകെയുള്ള 23,000 വാക്സിനേഷൻ കേന്ദ്രങ്ങളുടെ സ്ഥാനങ്ങൾ ഇംഗ്ലീഷിലും എട്ട് ഇന്ത്യൻ ഭാഷകളിലും പ്രദർശിപ്പിക്കും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗൂഗിൾ ഈ വിവരങ്ങളെല്ലാം അവതരിപ്പിച്ചിരിക്കുന്നത്.
ഓക്സിജൻ ക്ഷാമത്തിൽ വലഞ്ഞ് സംസ്ഥാനങ്ങൾ, ഗോവയിൽ നാലുമണിക്കൂറിനിടെ മരിച്ചത് 26 കോവിഡ് രോഗികള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക