മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആർപി സിംഗിന്റെ പിതാവ് ശിവ പ്രസാദ് സിംഗ് കൊവിഡ് ബാധിച്ച് മരിച്ചു. തന്റെ ട്വിറ്റർ ഹാൻഡിലിലൂടെ ആർപി സിംഗ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്നാണ് അദ്ദേഹം മരണപ്പെട്ടതെന്നും എല്ലാവരും പിതാവിനു വേണ്ടി പ്രാർത്ഥിക്കണമെന്നും ആർപി സിംഗ് തന്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു. പ്രഗ്യാൻ ഓജ, സുരേഷ് റെയ്ന, ഹെർഷൽ ഗിബ്സ് തുടങ്ങിയ താരങ്ങൾ ആർപി സിംഗിന്റെ പിതാവിന് ആദരാഞ്ജലികൾ അർപ്പിച്ചു.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം പീയുഷ് ചൗളയുടെ പിതാവ് പ്രമോദ് കുമാർ ചൗളയും കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. 60 വയസ്സായിരുന്നു.
കൊവിഡ് ബാധിതനായതിനു ശേഷം പ്രമോദ് കുമാർ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നു. ഇതേതുടർന്ന് തിങ്കളാഴ്ചയാണ് അദ്ദേഹം മരണപ്പെട്ടത്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പീയുഷ് ചൗളയാണ് ഇക്കാര്യം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക