രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമെന്ന് റിപ്പോർട്ട്. നാല് സംസ്ഥാനങ്ങളിൽ കോവിഡ് രോഗവ്യാപനം അതിരൂക്ഷമാണ്. കേരളം ഉൾപ്പെടെയുള്ള നാല് സംസ്ഥാനങ്ങളിലാണ് കോവിഡ് രണ്ടാം തരംഗം പടർന്നു പിടിച്ചിരിക്കുന്നത്. നാലു സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനം ആശങ്കാജനകമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മാത്രമല്ല, 316 ജില്ലകളില്‍ തീവ്രവ്യാപനമെന്നും 187 ജില്ലകളില്‍ കോവിഡ് വ്യാപനം കുറയുന്നുവെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.
കോവിഡ് വ്യാപനം, സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ നീട്ടി
ഇതിനോടകം 17 കോടിയിലധികം കോവിഡ് വാക്സിൻ ഇതിനകം രാജ്യത്ത് വിതരണം ചെയ്തു. ലോക്ക്ഡൗൺ നടപ്പാക്കിയ ശേഷം പല സംസ്ഥാനങ്ങളിലും രോഗമുക്തി വർധിക്കുന്നുണ്ട്. വാക്സിനേഷനിൽ ഇന്ത്യ മൂന്നാംസ്ഥാനത്താണ്. അതേസമയം, അടുത്തയാഴ്ച മുതൽ റഷ്യയുടെ സ്ഫുട്നിക് വാക്സിന് രാജ്യത്തെ വിപണിയില്‍ ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക