കോവിഡ് മഹാമാരിക്കിടയിലും പൂർണ നിയന്ത്രണങ്ങളോടെ വിശ്വാസികൾ ഇന്ന് ചെറിയ പെരുനാൾ ആഘോഷിക്കും. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ വീടുകളിലായിരിക്കും ആഘോഷങ്ങളും പെരുനാൾ നമസ്കാരവും നടക്കുക. മഹാമാരിയുടെ കാലത്തും വിശ്വാസ ലോകമാകെ 30 ദിവസം നീണ്ട വ്രതാനുഷ്ഠാനത്തിന്റെ സന്തോഷത്തിലാണ് ഏവരും. മാനവികതയുടെ, ഒരുമയുടെ, സഹാനുഭൂതിയുടെ ദാനധർമ്മങ്ങളുടെ ഏറ്റവും ഉദാത്തമായ ആശയമാണ് ചെറിയ പെരുന്നാൾ.
സംസ്ഥാനത്തെ വരിഞ്ഞു മുറുക്കി കോവിഡ്, ഐസിയു, വെന്റിലേറ്റര്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന
കുടുംബ, സുഹൃദ് ഭവന സന്ദർശനവും യാത്രകളും ഒഴിവാക്കി വിശ്വാസികൾ കോവിഡ് പ്രതിരോധത്തോട് സഹകരിക്കണമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അഭ്യർത്ഥിച്ചിരുന്നു. നമസ്കാരം വീടുകളിൽ മതിയെന്നും ഈദ് ഗാഹുകൾ പാടില്ലെന്നും ഖാസിമാരും നിർദേശിച്ചു.
കൊറോണ വൈറസ് വെള്ളത്തിലൂടെ പകരുന്ന കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് വിദഗ്ധര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക