ജലാശയത്തില്‍ കടുവകളില്‍ നിന്ന് കാട്ടുകോഴി അതിവിദഗ്ധമായി രക്ഷപ്പെടുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ അടക്കം വൈറലായിരുന്നു. ഇതില്‍ നിന്ന് വ്യത്യസ്തമായി കടുവകളെ കുരങ്ങ് കളിപ്പിക്കുന്ന കുരങ്ങന്റെ തന്നെ വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.
സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. ഒരു മരത്തിന്റെ കൊമ്പില്‍ തൂങ്ങി കിടക്കുകയാണ് കുരങ്ങന്. തൊട്ടുതാഴെ ജലാശയമാണ്. നിരവധി കടുവകളാണ് ജലാശയത്തില്‍.
ഇപ്പോള്‍ കിട്ടുമെന്ന പ്രതീക്ഷ നല്കി കുരങ്ങന് കൊമ്പില്‍ തൂങ്ങി താഴേക്കും മുകളിലേക്കും ആടിയാണ് കടുവകളെ കബളിപ്പിക്കുന്നത്.
ഒരു നിമിഷം താഴെ വീണാല്‍ എന്താകുമെന്ന് ആലോചിച്ചാല്‍ നടുക്കം തോന്നുന്നതാണ് വീഡിയോ. കുരങ്ങനെ പിടികൂടാന്‍ കടുവകള്‍ മുകളിലേക്ക് ചാടുന്നതും വീഡിയോയില്‍ വ്യക്തമാണ്.
An infinite game is played for the purpose of continuing the play.
Shared by Praveen pic.twitter.com/Hf313gAnKn— Susanta Nanda (@susantananda3) May 11, 2021
പ്രതികരിക്കാൻ ഇവിടെ എഴുതുക