മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് ‘നായാട്ട്’. കുഞ്ചാക്കോ ബോബന്, ജോജു ജോര്‍ജ്, നിമിഷ സജയന് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. മികച്ച അഭിപ്രായമാണ് ചിത്രം സ്വന്തമാക്കിയത്. സിനിമ പ്രഖ്യാപിച്ചത് മുതൽ തന്നെ ആരാധകർ പ്രതീക്ഷ വളർത്തിയിരുന്നു. പിന്നീട് ചിത്രം പുറത്തിറങ്ങിയപ്പോഴും ആ പ്രതീക്ഷയ്ക്ക് ഒട്ടും മങ്ങലേറ്റില്ല എന്നാണ് ആരാധകരുടെ അഭിപ്രായം.
കൂറ്റന്‍ ആല്‍മരം കടപുഴകി; നടന്നുവന്നയാൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്–വിഡിയോ
ഏപ്രില്‍ എട്ടിന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഇന്നലെ നെറ്റ്ഫ്ലിക്സിൽ എത്തിയിരുന്നു. ഇപ്പോഴിതാ നെറ്റ്ഫ്ലിക്സിന്റെ ഇന്ത്യ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ‘നായാട്ട്’ ഒന്നാംസ്ഥാനത്തെത്തിയിരിക്കുകയാണ്. ജോസഫ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഷാഹി കബീര്‍ ആണ് നായാട്ടിന്റെയും രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക