തമിഴകത്തിന്റെ പ്രിയ താരം രജനികാന്ത് കൊവിഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചു. താരത്തിന്റെ മകൾ സൗന്ദര്യ രജനീകാന്താണ് വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
‘നമ്മുടെ തലൈവർ തന്റെ വാക്സിൻ സ്വീകരിച്ചു. കോറോണ വൈറസിന് എതിരെയുള്ള ഈ യുദ്ധത്തിൽ നമുക്ക് ഒരുമിച്ച് പൊരുതി വിജയിക്കാം’, സൗന്ദര്യ രജനികാന്ത് ട്വിറ്ററിൽ കുറിച്ചു. ഒപ്പം രജനികാന്ത് വാക്സിൻ സ്വീകരിക്കുന്ന ചിത്രവും സൗന്ദര്യ പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം തന്റെ പുതിയ ചിത്രമായ അണ്ണാത്തേയുടെ ചിത്രീകരണം പൂർത്തിയാക്കി രജനികാന്ത് തിരികെ ചെന്നൈയിൽ എത്തിയത് വാർത്തകളിൽ ഇടം നേടിയിരുന്നു.
ഹൈദരാബാദ് രാമൂജി റാവു ഫിലിം സിറ്റിയിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം രജനികാന്ത് ചിത്രത്തിനായുള്ള ഡബ്ബിങ് ആരംഭിക്കും. അതിനുപുറമേ ജൂണിൽ മെഡിക്കൽ ചെക്കപ്പിനായി യുഎസ്എയിലേക്കും താരം പോകുമെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക