മൂത്തോന് ശേഷം ആരാധകർ പ്രതീക്ഷയുടെ ഉറ്റുനോക്കുന്ന നിവിൻ പോളി ചിത്രമാണ് ‘തുറമുഖം’. കൊച്ചി തുറമുഖം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രം സിനിമാസ്വാദകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മലയാള സിനിമകളിൽ ഒന്നാണ്.
ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രമേയം.
ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്, അര്ജുന് അശോകന്, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, മണികണ്ഠന് ആര് ആചാരി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. നിവിൻ പോളിയുടെ ‘കള സാറേ, സാറ് സെയ്ത്താനാണെങ്കി നുമ്മ ഇബ്ലീസ്’ എന്ന സംഭാഷണ ശകാലത്തോട് കൂടിയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. യൂട്യൂബിൽ ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമതാണ് ഇപ്പോൾ ടീസർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക