തിരുവനന്തപുരം: പൊലീസിന്റെ ഓണ്‍ലൈന്‍ ഇ-പാസിന് ഇന്ന് അപേക്ഷിച്ചത് 4,71,054 പേര്. ഇതില്‍ 60,340 പേര്‍ക്ക് യാത്രാനുമതി നല്കി. 3,61,366 പേര്‍ക്ക് അനുമതി നിഷേധിച്ചു.49,348 അപേക്ഷകള്‍ പരിഗണനയിലാണ്.
വ്യാഴാഴ്ച വൈകുന്നേരം ഏഴുമണിവരെയുളള കണക്കാണിത്. സംസ്ഥാനത്ത് ഇന്ന് 30,955 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 97 മരണങ്ങൾ കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
ഇന്നലത്തെ അപേക്ഷിച്ച് പ്രതിദിന കേസിലും ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കിലും കുറവുണ്ടായെങ്കിലും ആശങ്കയ്ക്ക് ഒട്ടും കുറവില്ല.
ഇന്നലെത്തെക്കാൾ 6664 സാംപിൾപരിശോധനയാണ് കുറഞ്ഞത്. 28.61 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.മലപ്പുറത്താണ് ഇന്ന് ഏറ്റവും അധികം പുതിയരോഗികൾ. 5044. ജില്ലയിൽ ടിപിആർ 40 ശതമാനം കടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക