രാജ്യത്ത് കോവിഡ് പ്രതിസന്ധി ജനജീവിതത്തെ വലിയ രീതിയിൽ ബാധിച്ചു കഴിഞ്ഞു. ഈ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിന് നേരെ വിമർശനവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടന് അനുപം ഖേര്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സർക്കാരിന് വലിയ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് നടൻ പറഞ്ഞു. ഈ പ്രതിസന്ധി ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യേണ്ടതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘മിഡ്നെറ്റ് റണ്‍’ ട്രെയിലര്‍ പുറത്തുവിട്ടു, ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ മേയ് 14ന് പ്രേക്ഷകരിലേക്ക്
സർക്കാരിനുനേരെ ഉയര്‍ന്നു വന്ന പരസ്യവിമര്‍ശനങ്ങളില്‍ പലതും കഴമ്പുള്ളതാണ്. രാജ്യത്തെ ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിന് സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. നദികളില്‍ മനുഷ്യരുടെ മൃതദേഹം ഒഴുകുന്നതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ മനുഷ്യത്വമുള്ള ആരെയും ബാധിക്കുന്നതാണ്. ഇവയെല്ലാം രാഷ്ട്രീയ നേട്ടമാക്കാനുള്ള മറ്റു പാര്‍ട്ടികളുടെ നടപടി ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക