സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്. അറിയിപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിലേയ്ക്ക് ദേശീയ ദുരന്തനിവാരണ സേന സംഘം എത്തും. കൊല്ലം, പത്തനംതിട്ട ജില്ലകളിലേക്കാണ് സേന സംഘം എത്തുക. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. വലിയ നാശനഷ്ടങ്ങളാണ് ഇതിനോടകം തന്നെ സംസ്ഥാനത്തുണ്ടായിട്ടുള്ളത്. ഞായറാഴ്ച അറബിക്കടലിലെ ന്യൂനമര്‍ദം ‘ടൗട്ട’ ചുഴലിക്കാറ്റാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മഴ ശക്തമായ കൊല്ലം, പത്തനംതിട്ട ജില്ലകളിലേക്ക് ദേശീയ ദുരന്ത നിവാരണ സേന സംഘം യാത്ര തിരിച്ചു. എന്‍ഡിആര്‍എഫ് സംഘമാണ് കേരളത്തിലെത്തുക. അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 40 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റിനും ഇടിമിന്നലിനുമുള്ള സാധ്യതയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക