സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തലസ്ഥാനത്തുൾപ്പെടെ റെഡ് അലേർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം, തിരുവനന്തപുരം ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ ഇന്ന് കോവിഡ് വാക്സിനേഷൻ ഉണ്ടാകില്ലെന്ന് കലക്ടർ അറിയിച്ചു. അതേസമയം, ബുക്ക് ചെയ്തവർക്ക് വാക്സിന് ശനിയാഴ്ച നൽകുന്നത് പരിഗണിക്കും.
ശക്തമായ കാറ്റും മഴയും…, മുന്നറിയിപ്പിനെ തുടർന്ന് കേരളത്തിലേയ്ക്ക് ദേശീയ ദുരന്തനിവാരണ സേന സംഘം
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും, വെള്ളിയാഴ്ച്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുമാണ് ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തില്‍ എല്ലാവിധ തയ്യാറെടുപ്പുകളും യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി അതീവ ജാഗ്രത പാലിക്കാന്‍ പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും കാലാവസ്ഥാ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക