ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടന് രജനികാന്തിന്റെ മകള്‍ സൗന്ദര്യ രജനികാന്തും ഭര്‍ത്താവ് വിശാഖനും കുടുംബവും ചേര്‍ന്ന് 1 കോടി രൂപ കൈമാറി.
സൗന്ദര്യയും ഭര്‍ത്താവും ഭര്‍തൃപിതാവും ഭര്‍തൃസഹോദരിയും നേരിട്ട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ പോയി കണ്ടാണ് 1 കോടി രൂപയുടെ ചെക്ക് കൈമാറിയത്.
സൗന്ദര്യ തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. ‘ഞാനും ഭര്‍ത്താവും ഭര്‍തൃപിതാവും ഭര്‍തൃസഹോദരിയും ചേര്‍ന്ന് മുഖ്യമന്ത്രിയെ കണ്ട് 1 കോടി രൂപയുടെ ചെക്ക് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി’ -സൗന്ദര്യ കുറിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക