ഇന്ത്യൻ ഭരണകൂടത്തിന്റെ തീരുമാനങ്ങൾക്ക് വീണ്ടും തിരിച്ചടി. കേന്ദ്ര സർക്കാർ കൈക്കൊണ്ട തീരുമാനങ്ങളെ പരിഹസിച്ച് ‘ഔട്ട് ലുക്ക്’ മാഗസിന്റെ കവർ പേജ്. ഏഴ് വർഷം പ്രായമായ ഇന്ത്യൻ സർക്കാർ എന്ന് പേരുള്ള സർക്കാരിനെ കാണാനില്ലെന്നും കണ്ടുകിട്ടുകയാണെങ്കിൽ ആ വിവരം ഇന്ത്യൻ പൗരന്മാരെ അറിയിക്കണമെന്നുമാണ് മാഗസിൻ കവർ പേജ്. നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ പേജ് പങ്കുവച്ചിരിക്കുന്നത്.
കോവിഡ് പ്രതിരോധത്തിൽ കേന്ദ്രത്തിന് സംഭവിച്ചത് വലിയ പിഴവെന്ന് നടന് അനുപം ഖേര്‍
കോവിഡ് രണ്ടാം തരംഗം രാജ്യത്ത് ശക്തി പ്രാപിക്കുമ്പോൾ ഇന്ത്യൻ ഭരണകൂടം കൈക്കൊണ്ട നടപടികൾക്കെതിരെയുള്ള പരിഹാസമായാണ് മാഗസിന്റെ കവർ പേജ് പുറത്തിറങ്ങിയിരിക്കുന്നത്. പ്രതാപ് ഭാനു മേത്ത, കോണ്‍ഗ്രസ് എംപി ശശി തരൂര്‍, തൃണമൂല്‍ എംപി മഹുവ മൊയ്ത്ര, ആര്‍ജെഡി രാജ്യസഭാംഗമായ മനോജ് കെ ജാ, ബിജെപിക്കാരനും വിദേശകാര്യ മന്ത്രാലയത്തിലെ ഇന്‍-ചാര്‍ജുമായ വിജയ് ചൗതായിവാലെ, കഥക് നര്‍ത്തകിയും നവീന ജഫാ തുടങ്ങിയവരുടെ ലേഖനങ്ങള്‍ മാസികയ്ക്കുള്ളിലുണ്ടെന്ന് കവർ പേജിൽ കാണിക്കുന്നുണ്ട്.
ന്യൂനമര്‍ദ്ദം ഇന്ന് ശക്തമാകും; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക