ഒരു ബാങ്കിന് ആവശ്യമായ മൂലധനവും വരുമാനവും ഇല്ലെന്ന് ചൂണ്ടിക്കാണിച്ച് ബാങ്കിന്റെ ലൈസൻസ് റദ്ദാക്കി റിസർവ് ബാങ്ക്. പശ്ചിമബംഗാളിലെ യുണൈറ്റഡ് സഹകരണ ബാങ്കിന്റെ ലൈസൻസാണ് റിസർവ് ബാങ്ക് റദ്ദാക്കിയത്. ബാഗനാനില് പ്രവര്‍ത്തിക്കുന്ന ബാങ്കിന്റെ ലൈസന്‍സാണ്. റിസർവ് ബാങ്ക് റദ്ദാക്കിയത്.
നിക്ഷേപകര്‍ക്ക് ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്പ്പറേഷന് പണം തിരികെ നല്‍കുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. ഓരോരുത്തരുടെയും നിക്ഷേപത്തിനനുസരിച്ചുള്ള ഇൻഷുറൻസ് തുകയാവും നിക്ഷേപകർക്ക് നൽകുക. മാത്രമല്ല, ബാങ്ക് നിക്ഷേപകർക്ക് ഇനി നിക്ഷേപ തുക തിരികെ നൽകരുതെന്ന് ആർബിഐ തന്നെ നിർദേശിച്ചിട്ടുണ്ട്. ഒപ്പം ബാങ്കിന്റെ എല്ലാ പ്രവർത്തനങ്ങളും അടിയന്തരമായി നിർത്താൻ റിസർവ് ബാങ്ക് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക