എല്ലാക്കാര്യത്തിലും ഏറ്റവും മികച്ചത് പുറത്തെടുക്കാന്‍ ആഗ്രഹിക്കുന്ന താരമാണ് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. കളത്തിലെ അഗ്രസീവ് ക്യാരക്ടര്‍ താരത്തിന്റെ തോല്ക്കാന് തയ്യാറാകാത്ത മനസിലെ വെളിവാക്കുന്നതാണ്.
എന്നാല്‍ ഇപ്പോഴിതാ കോഹ്ലിയെ ഒരു കാര്യത്തില്‍ താന്‍ എപ്പോഴും പരാജയപ്പെടുത്തുമെന്ന് വെളിപ്പെടിത്തിയിരിക്കുകയാണ് ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്‍.
വീഡിയോ ഗെയിമിലാണ് നിരന്തരം കോഹ്ലി ഗില്ലിനോട് പരാജയപ്പെടുന്നത്. ‘ഫിഫ ഗെയിം അദ്ദേഹത്തിന് വളരെ പ്രിയപ്പെട്ടതാണെന്ന് എനിക്കറിയാം. എന്നാല്‍ അദ്ദേഹം എപ്പോഴും എന്നോട് തോല്‍ക്കും’ ഗില്‍ പറഞ്ഞു.
വീഡിയോ ഗെയിമിനോടും ഫുട്ബോളിനോടുമുള്ള കോഹ്ലിയുടെ താല്പര്യം പരസ്യമാണ്. അത് കോഹ്ലി തന്നെ പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട്. പരിശീലനത്തില്‍ കോഹ്ലി കൂടുതല്‍ കളിക്കാനിഷ്ടപ്പെടുന്ന കായിക ഇനവും ഫുട്ബോളാണ്.
നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായുള്ള തയ്യാറെടുപ്പിലാണ് കോഹ്ലിയും കൂട്ടരും. ജൂണ്‍ 18 മുതല്‍ 22 വരെ ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുക. ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക