മുംബൈ ഇന്ത്യന്‍സ് കീറോണ്‍ പൊള്ളാര്‍ഡിനെ ടീമിലെത്തിച്ചത് തന്റെ നിര്‍ദ്ദേശ പ്രകാരമാമെന്ന് ഡ്വെയ്ന്‍ ബ്രാവോ. താന്‍ മുംബൈ വിടാന്‍ ഒരുങ്ങിയപ്പോള്‍ തനിക്ക് പകരക്കാരനായി പൊള്ളാര്‍ഡിനെ നിര്‍ദ്ദേശിക്കുകയായിരുന്നെന്ന് ബ്രാവോ പറഞ്ഞു. ഐ.പി.എല്ലിലെ ആദ്യ രണ്ട് സീസണില്‍ ബ്രാവോ മുംബൈ ഇന്ത്യന്‍സിനൊപ്പമായിരുന്നു.
‘ഞാന്‍ ടീം വിടാനൊരുങ്ങിയതോടെ മുംബൈ ഇന്ത്യന്‍സിന് എനിക്ക് പകരക്കാരനായി ഒരു ഓള്‍റൗണ്ടറെ വേണമായിരുന്നു. ഞാനാണ് പൊള്ളാര്‍ഡിന്റെ പേര് നിര്‍ദേശിച്ചത്. അവനെ അന്ന് മുംബൈ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ മറ്റേതോ ക്ലബ്ബിനുവേണ്ടി അവന് കളിക്കുകയായിരുന്നു.
അതിനാല്‍ എന്റെ നിര്‍ദേശ പ്രകാരം തന്നെ ഡ്വെയ്ന്‍ സ്മിത്തിനെ എനിക്ക് പകരക്കാരനായി മുംബൈ ടീമിലെടുത്തു.’
‘2010ല്‍ ചാമ്പ്യന്‍സ് ലീഗ് നടക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് ഞാന്‍ രാഹുലിനെ വിളിച്ച് പൊള്ളാര്‍ഡ് ഇപ്പോള്‍ നാട്ടിലുണ്ടെന്ന് അറിയിച്ചത്. ടൂര്‍ണമെന്റ് തുടങ്ങുന്നതിന് മുമ്പ് അവനുമായി കരാറിലെത്താന്‍ നിര്‍ദേശിച്ചു.
200000 യുഎസ് ഡോളറിന് പൊള്ളാര്‍ഡുമായി കരാറിലെത്താനായി അവര്‍ വന്നത് ഇപ്പോഴും മറക്കാനാവില്ല. പൊള്ളാര്‍ഡിനോട് ഞാന്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ അവന് അത്ഭുതപ്പെട്ടു’ ബ്രാവോ പറഞ്ഞു.
നിലവില്‍ മുംബൈ ഇന്ത്യന്‍സിന് പ്രധാന താരങ്ങളിലൊരാളാണ് പൊള്ളാര്‍ഡ്. 171 മത്സരങ്ങളില്‍ നിന്ന് 16 സെഞ്ച്വറി ഉള്‍പ്പെടെ 3191 റണ്ാണ്പൊള്ളാര്ഡിന്റെ പേരിലുള്ളത്.
അടുത്ത തവണ മെഗാ താരലേലം നടക്കാനിരിക്കെ മുംബൈ നിലനിര്‍ത്തുന്ന താരങ്ങളിലൊരാള്‍ പൊള്ളാര്ഡായിരിക്കുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക