കൊച്ചി: മലയാള സിനിമയില്‍ ഒരുകാലത്ത് വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങി നിന്നിരുന്ന നടന് പിസി ജോര്‍ജ് അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ശാരീരിക അസ്വാസ്ഥ്യം കാരണം കുറച്ചു കാലങ്ങളായി അദ്ദേഹം സിനിമയില്‍ സജീവമായിരുന്നില്ല.
അറുപതിലധകം സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. നാടകങ്ങളോടും സിനിമയോടും ചെറുപ്പം മുതലേ പിസി ജോര്‍ജിന് വളരെ താല്പ്പര്യമായിരുന്നു.
മിക്ക സിനിമകളിലും പോലീസ് വേഷത്തിലാണ് എത്തിയതെങ്കിലും മമ്മൂട്ടി നായകനായ സംഘത്തിലെ പ്രായിക്കര അപ്പ എന്ന കഥാപാത്രമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.
ചാണക്യന്, അഥര്‍വം, സംഘം, ഇഞ്ചിക്കാടന്‍ മത്തായി ആന്റ് സണ്‍സ്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ഔദ്യോഗിക ആവശ്യങ്ങള്‍ കാരണം പിന്നീട് അദ്ദേഹം സിനിമയില്‍ നിന്ന് ഏറെകാലം മാറി നില്‍ക്കേണ്ടി വന്നു.
ഭാര്യ- കൊച്ചുമേരി, മക്കള്‍ കനകാംബലി, കാഞ്ചന, സാബന്‍ റിജോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക