ബീഹാർ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബിഹാറില്‍ ലോക്ക്ഡൗണ്‍ നീട്ടി.
മെയ് 25 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. മെയ് 15 വരെയാണ് നേരത്തെ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാറാണ് ലോക്ക്ഡൗണ്‍ നീട്ടിയതായി പ്രഖ്യാപിച്ചത്.
അതേസമയം മരണ സംഖ്യ ഉയരുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് ഇപ്പോള്‍ പത്ത് ദിവസത്തേക്ക് കൂടി സംസ്ഥാനം അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്.
മന്ത്രിമാരും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ലോക്ക്ഡൗണ്‍ നീട്ടുന്നതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക