പാടാത്ത പൈങ്കിളി പരമ്പരയിൽനിന്നും സൂരജ് പിന്മാറിയോ ഇല്ലയോ എന്നറിയാനുളള ആകാംക്ഷയിലാണ് ആരാധകർ.
ഇപ്പോഴിതാ ആരാധകർക്ക് ഉത്തരം നൽകിയെത്തിയിരിക്കുകയാണ് സൂരജ്.
പാടാത്ത പൈങ്കിളിയുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വാര്‍ത്ത നിങ്ങള്‍ക്ക് കിട്ടിക്കാണും.
സംഭവിച്ചതെന്താണെന്ന് പറയുന്നതിന് എനിക്ക് ചില പരിമിതികളുണ്ട്. സംഭവിച്ചത് എന്താണെന്ന് വ്യക്തമായി ഞാന്‍ നിങ്ങളെ അറിയിക്കാം. ഇപ്പോള്‍ അതിന് കഴിയില്ല. അതാണ് ഞാന്‍ കുറച്ച് സമയം വേണമെന്ന് പറഞ്ഞത്. എല്ലാവരും കരുതുന്നത് പോലെ സ്നേഹം മാത്രമല്ല എനിക്ക് ലഭിക്കുന്നത്. വിമര്‍ശനങ്ങളുമുണ്ട്.
ഒരു മോശം കമന്റിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. സീരിയലില്‍ നിന്നും പോയി എന്നറിഞ്ഞല്ലേ, പഴയ പണി മറന്നിട്ടില്ലല്ലോ, നീ രക്ഷപ്പെട്ട് പോയിക്കോളുമെന്നായിരുന്നു ഒരാളുടെ കമന്റ്. ഏത് പണിയാണ് ഉദ്ദേശിച്ചത് എന്നറിയില്ല.
ഞാനൊരു ഫോട്ടോഗ്രാഫറായിരുന്നു, 10 വര്‍ഷത്തോളം ഉപയോഗിച്ച ക്യാമറയും അന്നത്തെ തഴമ്പൊക്കെ ഇപ്പോഴുമുണ്ട്. പിന്നെ ഡ്രൈവറായി പോയിട്ടുണ്ട്.
ഷോപ്പും നടത്തിയിട്ടുണ്ട്. സ്റ്റുഡിയോയും ഗിഫ്റ്റൊക്കെയുള്ള ഒരു ഷോപ്പും നടത്തിയിട്ടുണ്ട്. ഇതൊന്നും ഞാന്‍ മറന്നിട്ടില്ലെന്ന് സൂരജ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക