കടയ്ക്കാവൂർ: ഈമാസം വിരമിക്കാനിരുന്ന ചിറയിൻകീഴ് താലൂക്കാശുപത്രിയിലെ ആരോഗ്യപ്രവർത്തക കൊവിഡ് ബാധിച്ച് മരിച്ചു. ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റ് കടയ്ക്കാവൂർ തെക്കുംഭാഗം പുത്തൻകട വീട്ടിൽ എസ്. ലൈലയാണ് (56) മരിച്ചത്.
10ന് ചിറയിൻകീഴ് ആശുപത്രിയിലാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 11ന് ഓക്സിജന്റെ അളവ് കുറഞ്ഞതോടെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും 13ന് വൈകിട്ട് അഞ്ചിന് മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക