ദില്ലി: ഡൽഹിയിൽ കൊവിഡ് ബാധിച്ച് അഞ്ചുമാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. പനി ബാധിച്ച കുഞ്ഞിന് ആദ്യം സാധാരണ മരുന്നുകൾ നൽകി. രോഗം ഭേദമാകാതെ വന്നപ്പോഴാണ് ആശുപത്രിയിൽ കൊണ്ടുപോയത്. ഇവിടെവച്ച് കുഞ്ഞ് കൊവിഡ് പോസിറ്റീവായെന്ന് സ്ഥിരീകരിച്ചു.
വിദഗ്ധ പരിശോധനയിൽ കുഞ്ഞിൻറെ ശ്വാസകോശത്തെ കൊവിഡ് സാരമായി ബാധിച്ചെന്ന് വ്യക്തമായി. ആറു ദിവസം വെൻറിലേറ്ററിൽ ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് കുഞ്ഞ് മരിച്ചത്. സീമാപുരിയിലെ ഭോപുരയിലാണ് ഇവരുടെ കുടുംബം താമസിക്കുന്നത്. കുഞ്ഞിൻറെ സംസ്കാരം സീമാപുരി ശ്മശാനത്തിൽ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക