രാജ്യതലസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാലിപ്പോൾ കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ് വന്നതായി മുഖ്യമന്ത്രി തന്നെ അറിയിച്ചിരുന്നു. ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിലെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. പല കുടുംബങ്ങളിലും കോവിഡ് ബാധിച്ച് ഒന്നിലധികം പേരാണ് മരിച്ചത്.
സ്വകാര്യത നയം ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കില്ല, ഹൈക്കോടതിയിൽ വാട്സാപ്പ്
കുടുംബത്തിലെ ഒന്നിലധികം പേർക്ക് ജീവൻ നഷ്ടമാകുമ്പോഴുള്ള വേദന സർക്കാർ അറിയുന്നുണ്ട്. അവരുടെ വേദനയിൽ പങ്കുചേരുകയാണ് സർക്കാർ. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്കാന് സര്‍ക്കാര്‍ തയ്യാറാണെന്ന് കെജ്രിവാള് പറഞ്ഞു. സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക