ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തിനു കാരണം സര്‍ക്കാരും ജനങ്ങളും മുന്നറിയിപ്പുകളെ അവഗണിച്ചതാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. കോവിഡിന്റെ ആദ്യതരംഗത്തിനു ശേഷം എല്ലാവരും അശ്രദ്ധരായി.
രണ്ടാം തരംഗംവരുമെന്ന് എല്ലാവര്ക്കും അറിവുള്ളതായിരുന്നു. ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും ഇതിനെ അവഗണിച്ചെന്ന് അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ ഡോക്ടമാര്‍ നമ്മോട് പറയുന്നു, മൂന്നാം തരംഗം ഉണ്ടായേക്കാം. അതിനെ ഭയക്കേണ്ടതുണ്ടോ? കോവിഡിനെതിരെ പോരാടാനും വിജയിക്കാനുമുള്ള ശരിയായ മനോഭാവമുണ്ടോ? അദ്ദേഹം ചോദിച്ചു. കോവിഡുമായി ബന്ധപ്പെട്ട പ്രഭാഷണ പരമ്ബരയില്‍ സംസാരിക്കുകയായിരുന്നു ഭാഗവത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക