സമാധാനത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ തന്നെയാണ് മറ്റൊരു ദുരിതപ്പെയ്ത്ത് കൂടി സംസ്ഥാനത്തെ പിടികൂടിയിരിക്കുന്നത്. മഴ ശക്തമായതോടെ വിവിധ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഇന്ന് നടക്കുന്ന വാക്സിനേഷൻ മാറ്റിയിട്ടുണ്ട്. കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ കണ്ണൂരിലും വാക്സിനേഷന് ഉണ്ടായിരിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.
തീരമേഖലകളിൽ കടലാക്രമണം രൂക്ഷം, ചെല്ലാനത്തെ ഭൂരിഭാഗം വീടുകളും വെള്ളത്തിനടിയിൽ
ആയതിനാൽ ഇന്ന് വാക്സിനായി രജിസ്റ്റർ ചെയ്തവർക്ക് തിങ്കളാഴ്ച വാക്സിൻ നൽകും. കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിലും സമീപ ജില്ലകളിലും അതിതീവ്ര മഴയോ അതിശക്തമായ മഴയോ ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ്. കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ മഴ കൂടി ശക്തമാകുന്നത് ജനജീവിതത്തെ പ്രതിസന്ധിയിലാക്കുകയാണ്.
കോവിഡ് മരണ നിരക്കിൽ കൃത്രിമം, ഗുജറാത്ത് സർക്കാരിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടി മാധ്യമങ്ങൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക