കോവിഡ് സ്ഥിരീരിക്കുന്നവർ ഓക്സിജൻ നില പരിശോധിക്കേണ്ടതിന്റെയും ഇതിനായി പൾസ് ഓക്സിമീറ്റർ എങ്ങനെ ശരിയായി ഉപയോഗിക്കണമെന്നും പങ്കുവയ്ക്കുകയാണ് നടി പൂജ ഹെഗ്ഡെ.
കോവിഡിനെ നേരിട്ട തന്റെ സ്വന്തം അനുഭവം പങ്കുവച്ചാണ് നടി ഇക്കാര്യം ആരാധകർക്കായി വിവരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനുശേഷം ഡോക്ടർ ഇതേക്കുറിച്ച് പറഞ്ഞുതരുന്നതുവരെ തനിക്കും പൾസ് ഓക്സിമീറ്ററിന്റെ ഉപയോഗം അറിയില്ലായിരുന്നെന്ന് പറയുകയാണ് പൂജ.
നെയിൽ പോളിഷ് പൂർണമായും നീക്കിക്കളയുകയാണ് ആദ്യം ചെയ്യേണ്ടത്. പൾസ് ഓക്സിമീറ്റർ ഉപയോഗിക്കുന്നതിന് അഞ്ചു മിനിറ്റ് മുമ്പ് വിശ്രമിക്കണം.
ചൂണ്ടുവിരലോ നടുവിരലോ ഘടിപ്പിച്ചശേഷം നെഞ്ചോടു ചേർത്ത് ഒരു മിനിറ്റോളം വച്ച് ഓക്സിജൻ ലെവൽ പരിശോധിക്കണം. ഓക്സിജൻ പരിശോധിക്കുന്നതിന്റെ ഓരോ ഘട്ടവും പൂജ വിഡിയോയിൽ കാണിച്ചതരുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക