അർബുദത്തിനെതിരെയുള്ള പോരാട്ടത്തിൽ അനേകർക്ക് പ്രചോദനമായിരുന്ന നന്ദു മഹാദേവയുടെ
നിര്യാണത്തിൽ അനുശോചിച്ച് നടൻ സന്തോഷ് പണ്ഡിറ്റ്. പ്രത്യാശയുടെ, അതിജീവനത്തിന്റെ രാജകുമാരന്
വിട. നന്ദുവിന് എന്റെ കണ്ണീർ പ്രണാമമെന്ന് സന്തോഷ് ഫേസ്ബുക്കിൽ കുറിച്ചു.
സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്
പ്രത്യാശയുടെ, അതി ജീവനത്തിന്റെ രാജകുമാരന് വിട. നന്ദുവിന് എന്റെ കണ്ണീർ പ്രണാമം ..ഇദ്ദേഹം ലോകത്തിലെ ഏത് കാൻസർ രോഗിയുടെ മുന്നിലും കാണിക്കാൻ പറ്റുന്ന അതി ജീവനത്തിന്റെ
ഏറ്റവും നല്ല പോരാളി ആയിരുന്നു. ഒരു നിമിഷം എങ്കിൽ ഒരു നിമിഷം പുകയരുത്… ജ്വലിക്കണംഎന്നായിരുന്നു നന്ദുവിന്റെ ചിന്ത.
സഹോദരാ , പ്രണാമം
പ്രതികരിക്കാൻ ഇവിടെ എഴുതുക