ചലച്ചിത്ര-സീരിയൽ പ്രവർത്തകരുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ അവരിടുന്ന പോസ്റ്റുകൾക്ക് അവഹേളനപരമായി കമന്റ് ചെയ്യുന്നത് സൈബർ ബുള്ളിയിങ്ങിന്റെ ഒരു പ്രധാന ദൂഷ്യവശമായി മാറിയിരിക്കുകയാണ്.
നിർദ്ദോഷകരമായ ചിത്രങ്ങൾക്കും മറ്റുമാണ് പലരും ഈ രീതിയിലെ അനാവശ്യ പ്രതികരണങ്ങൾ പോസ്റ്റ് ചെയ്യുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ആക്രമണം നേരിട്ടിരിക്കുകയാണ് നടൻ ശ്രീനിഷ് അരവിന്ദ്
ഒരു പ്രതിമയുടെ ഒപ്പമുള്ള സെൽഫി ചിത്രമാണ് ശ്രീനിഷ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ക്യാപ്ഷനിൽ ‘ആളെ മനസ്സിലായോ’ എന്ന് ചോദിച്ചിട്ടുണ്ട്. ഇതിന്റെ താഴെ വന്ന് ‘നിന്റെ തന്തയാണോ’ എന്ന് അവഹേളനപരമായി ഒരാൾ പ്രതികരിച്ചിട്ടുണ്ട്. ശ്രീനിഷ് മറുപടിയും കൊടുത്തു.
അല്ല ബ്രോ. താങ്കളുടെ അമ്മയോട് ചോദിക്കൂ പറയും, ഇതാരെന്ന്’ എന്നായിരുന്നു ശ്രീനിഷിന്റെ മറുപടി. ഈ കമന്റിന് നിരവധിപ്പേർ ലൈക് ചെയ്തു. പക്ഷെ കമന്റ് പാസാക്കിയ ആൾ ഇതിനു പ്രതികരിച്ചിട്ടുണ്ട്. ‘ഹാവൂ, അങ്ങനെയെങ്കിലും മറുപടി തന്നല്ലോ, ഞാൻ നിങ്ങളുടെ വലിയ ഫാൻ ആണ്’ എന്നായിരുന്നു അയാളുടെ വിചിത്രമായ മറുപടി!
പ്രതികരിക്കാൻ ഇവിടെ എഴുതുക