കൊവിഡ് വ്യാപനം രൂക്ഷമാവുന്നതിനിടെ രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടത്തുന്നതിനെതിരെ യുഡിഎഫിന്റെ വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിയായിരുന്ന അഡ്വ. വീണ എസ് നായര്‍. വിപുലമായി നടക്കുന്ന സത്യപ്രജ്ഞാ ചടങ്ങിന് തിരുവനന്തപുരത്ത് 800 പേര്‍ക്കുള്ള ഇരിപ്പിടം സജ്ജമാക്കിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
എന്നാല്‍ 800 സീറ്റു പോരാ കൊറോണ വൈറസിന് ഒരു സീറ്റു കൂടി വേണമെന്നാണ് വീണ എസ് നായര്‍ പരിഹാസ രൂപേണ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൊവിഡ് രോഗികളുടെ എണ്ണം കൂടുകയും ലോക്ഡൗണ്‍ നീട്ടുകയും ചെയ്ത സാഹചര്യത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങ് വിപുലമായി നടത്തുന്നത് പ്രതിസന്ധികള്‍ രൂക്ഷമാക്കുമെന്ന ആശങ്കയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക