കോഴിക്കോട് പെരുമുണ്ടച്ചേരിയിൽ അഞ്ച് വയസ്സുകാരി ഉൾപ്പെടെ മൂന്നു വിദ്യാർത്ഥികൾക്ക് പേപ്പട്ടിയുടെ കടിയേറ്റു. പെരുമുണ്ടച്ചേരിയിലെ മഠത്തുംകണ്ടി രവീന്ദ്രന്റെ മകള്‍ നിഹ (5), കൈതക്കണ്ടി ബഷീറിന്റെ മകള്‍ റാനിയ പര്വീന് (14), മലയില്‍ സുബൈറിന്റെ മകന് റംഷാദ് (20) എന്നിവര്‍ക്കാണ് കടിയേറ്റത്.
നിഹ തലശ്ശേരി ഗവണ്മെന്റ് ആശുപത്രിയിലും മറ്റ് രണ്ട് പേർ വടകര ഗവണ്മെന്റ് ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. റാനിയ പര്‍വീന്റെ കൈക്കും,മുഖത്തുമാണ് കടിച്ച് പരിക്കേൽപ്പിച്ചത്. വീടിന്റെ മുറ്റത്ത് നില്‍ക്കുമ്പോഴാണ് രവീന്ദ്രന്റെ മകള്‍ നിഹക്ക് പട്ടിയുടെ കടിയേറ്റത്. കൈക്ക് ആഴത്തിൽ കടിയേറ്റ നിഹയെ തലശ്ശേരി ഗവണ്മെന്റ് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക