Home LATEST NEWS സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തിപ്പ്; തീരുമാനം നാളത്തെ നിർണ്ണായക യോ​ഗത്തിൽ

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തിപ്പ്; തീരുമാനം നാളത്തെ നിർണ്ണായക യോ​ഗത്തിൽ

ദില്ലി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തിപ്പില്‍ തീരുമാനം നാളെയുണ്ടായേക്കും. കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്രിയാലിന്റെ അധ്യക്ഷതയില്‍ നാളെ ചേരുന്ന യോഗത്തിൽ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് ചർച്ച നടക്കും. കൊവിഡ് വ്യാപാനം രൂക്ഷമാകുന്നതിനാല്‍ പരീക്ഷ
റദ്ദാക്കണമെന്നാവശ്യം ശക്തമാകുന്നതിനിടെയാണ് നിർണ്ണായക യോഗം.

കൊവിഡ് വ്യാപനം രൂക്ഷമായതോടെയാണ് ഈ മാസം നടത്തിരുന്ന സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നേരത്തെ മാറ്റിവച്ചത്. ജൂണ്‍ ഒന്നുവരേയുളള സ്ഥിതി വിലയിരുത്തി പരീക്ഷ നടത്താനുള്ള തീരുമാനം എടുക്കാനായിരുന്നു ധാരണ. എന്നാൽ രോഗവ്യാപനത്തിനിടെ പരീക്ഷ നടത്തുന്നതില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും വലിയ ആശങ്കയിലാണ്.

പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിലും ഹർജികള്‍ എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നാളെത്തെ യോഗം നിർണ്ണായകമാകുന്നത്. യോഗത്തിൽ സംസ്ഥാന വിദ്യാഭ്യാസവകുപ്പ് സെക്രട്ടറിമാരും സിബിഎസ്ഇ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. പരീക്ഷ നടത്തുന്നതിനെ കുറിച്ച് സംസ്ഥാനങ്ങളുടെ അഭിപ്രായം തേടും. രോഗവ്യാപനം തുടരുന്നതിനിടെ പരീക്ഷയുമായി മുന്നോട്ടു പോകുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്.

പരീക്ഷ റദ്ദാക്കുകയാണെങ്കിൽ വിദ്യാര്‍ഥികളുടെ മൊത്തത്തിലുളള പ്രകടന മികവ് അടിസ്ഥാനമാക്കി മാര്‍ക്ക് നല്‍കുക. മാര്‍ക്ക് കുറഞ്ഞു പോയെന്നു കരുതുന്നവരെ മാത്രം പരീക്ഷ എഴുതിക്കുക തുടങ്ങിയ ആലോചനകളുണ്ട്.

Also Read :   ജൂലൈ 27 വരെ ആന്ധ്രയിൽ റിപ്പോര്‍ട്ട് ചെയ്തത്‌ 4,293 ബ്ലാക്ക് ഫംഗസ് കേസുകള്‍, ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 400 മരണങ്ങള്‍