പാസ്പോര്‍ട്ട് ഓഫീസുകൾ കയറിയിറങ്ങാതെ എളുപ്പത്തിൽ ഇനി വിലാസം മാറ്റാം. പുതുക്കിയോ വിലാസമോ പുതിയ വിലാസമോ വെച്ച് പാസ്പോര്ട് റീ-ഇഷ്യു ചെയ്യാനും ഓൺലൈനിലൂടെ കഴിയും. ഇതിനായി ഈ കാര്യങ്ങൾ ചെയ്യണം
1. പാസ്പോര്‍ടിലെ വിലാസം തിരുത്താനായി പാസ്പോര്ട് സേവാ കേന്ദ്രത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക.
2. വിലാസം തിരുത്താന്‍ ആവശ്യമായ രേഖകള്‍ എന്തെല്ലാമാണെന്ന് വെബ്സൈറ്റില്‍ അറിയാം.
3. പാസ്പോര്ട് സേവാ പോര്‍ടല്‍ സന്ദര്‍ശിച്ച ശേഷം യൂസര്‍ രജിസ്ട്രേഷന് ലിങ്ക് ക്ലിക്ക് ചെയ്യുക.
4. ആവശ്യപ്പെടുന്ന വിവരങ്ങള്‍ കൃത്യമായി നല്‍കുക ശേഷം പട്ടികയില്‍ നിന്നും ഏറ്റവും അടുത്തുള്ള പാസ്പോര്ട് ഓഫീസ് സന്ദര്‍ശനത്തിനായി തിരഞ്ഞെടുക്കാം.
5. മേല്‍പ്പറഞ്ഞ വിവരങ്ങള്‍ നല്കിയാല് രജിസ്റ്റര്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
6. പാസ്പോര്ട് സേവാ പോര്ടലില് ലോഗിന്‍ ചെയ്യുകയാണ് അടുത്ത നടപടി.
7. തുടര്‍ന്ന് ‘ആപ്ലിക്കന്റ് ഹോം’ വെബ്പേജില്‍ നിന്നും ‘അപ്ലൈ’ ഓപ്ഷന് തിരഞ്ഞെടുത്ത് ‘ഫ്രഷ് പാസ്പോര്ട്/റീ-ഇഷ്യൂ ഓഫ് പാസ്പോര്ട്’ ക്ലിക്ക് ചെയ്യാം.
8. ‘ക്ലിക്ക് ഹിയര്‍’ എന്ന പട്ടികയിലുള്ള രണ്ടാമത്തെ ഓപ്ഷന് തിരഞ്ഞെടുക്കാം; ഇവിടെയാണ് അപേക്ഷ ഓണ്‍ലൈനായി പൂരിപ്പിക്കേണ്ടത്.
9. ആപ്ലിക്കേഷന്‍ ടൈപ്പ്, പാസ്പോര്ട് ബുക്ക്ലെറ്റ് ടൈപ്പ് തുടങ്ങിയ വിവരങ്ങളാണ് ഇവിടെ കൊടുക്കേണ്ടത്. എന്നിട്ട് ‘നെക്സ്റ്റ്’ ബട്ടണ്‍ ക്ലിക്ക് ചെയ്യാം.
10. ‘view saved/submitted applications’ ഓപ്ഷന്‍സ് ഇനി തിരഞ്ഞെടുക്കാം.
11. ‘pay and schedule appointment’ ലിങ്ക് ക്ലിക്ക് ചെയ്യുക. പാസ്പോര്ട് റീ-ഇഷ്യൂ ചെയ്യുന്നതിനുള്ള തുക ഇവിടെയാണ് അടയ്ക്കേണ്ടത്. ഒപ്പം അടുത്തുള്ള പാസ്പോര്ട് സേവാ കേന്ദ്രം സന്ദര്‍ശിക്കാനുള്ള തീയതിയും തിരഞ്ഞെടുക്കാം.
12. പണമടച്ച രസീത് കിട്ടിക്കഴിഞ്ഞാല്‍ തിരഞ്ഞെടുത്ത പാസ്പോര്ട് സേവാ കേന്ദ്രത്തിലോ പ്രാദേശിക പാസ്പോര്ട് ഓഫീസിലോ ചെല്ലാം. ആവശ്യമായ രേഖകള്‍ക്കൊപ്പം ഈ രസീതും പാസ്പോര്ട് സേവാ കേന്ദ്രത്തില്‍ ഹാജരാക്കേണ്ടതുണ്ട്.
പാസ്പോര്ട് റീ-ഇഷ്യൂ ചെയ്യുന്നതിന് പാസ്പോര്ട് സേവാ കേന്ദ്രം വെബ്സൈറ്റ് നിരക്ക് ഈടാക്കും. അപേക്ഷകന്റെ പ്രായം, പാസ്പോര്ട് റീ-ഇഷ്യൂ ചെയ്യാനുള്ള കാരണം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തി നിരക്ക് വ്യത്യാസപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക