ഭോപ്പാല്‍: അഞ്ച് വയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ 13കാരനെതിരെ പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ഭോപ്പാല്‍ സ്വദേശിയായ ആണ്‍കുട്ടിക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
പെണ്‍കുട്ടിയുടെ അയല്‍വീട്ടിലെ ആണ്‍കുട്ടിയ്ക്കെതിരെയാണ് പരാതി നല്‍കിയത്. പെണ്‍കുട്ടി മുറ്റത്ത് കളിച്ച് കൊണ്ടിരിക്കുന്നതിനിടെ ആണ്‍കുട്ടി ലൈംഗികമായി അതിക്രമം നടത്തിയെന്നാണ് പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നത്. മകളുടെ വസ്ത്രം നീക്കിയ ശേഷം സ്വകാര്യഭാഗത്തു സ്പര്‍ശിച്ചുവെന്നാണ് അമ്മ നല്കിയ പരാതിയില്‍ പറയുന്നത്.
ഈ സമയം പെണ്‍കുട്ടിയുടെ അമ്മ ഇതു കണ്ടുകൊണ്ടു വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് സംഭവം. ശരീരത്തില്‍ അയല്‍വീട്ടിലെ ആണ്‍കുട്ടി സ്പര്‍ശിച്ച കാര്യം പെണ്‍കുട്ടി അമ്മയോട് വെളിപ്പെടുത്തിയതായി പൊലീസ് പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ 13 കാരനെതിരെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന നിയമ പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക