മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഹാസ്യ പരമ്പരയാണ് ചക്കപ്പഴം. പരമ്പരയോടുള്ള ഇഷ്ടം പോലെ തന്നെ പ്രേക്ഷകർക്ക് അതിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളോടും പ്രിയം ഏറെയാണ്.നടൻ ശ്രീകുമാർ, അശ്വതി ശ്രീകാന്ത്, ശ്രുതി രജനീകാന്ത്, സബിറ്റ ജോർജ്. എന്നിവർക്കൊപ്പംപരമ്പരയില് പ്രധാന കഥാപാത്രമായി എത്തിയ താരമായിരുന്നു അർജുൻ സോമശേഖർ.
ഏറെ ആരാധകരുള്ള പൊലീസുകാരൻ ശിവനായി എത്തിയ അർജുൻ, അധികം വൈകാതെ പരമ്പരയിൽ നിന്ന് മാറി. അപ്രതീക്ഷിതമായിരുന്നു താരത്തിന്റെ പിന്മാറ്റം. ഇതിനുള്ള കാരണം ഇതുവരെ അർജുൻ വ്യക്തമാക്കിയിട്ടില്ല.
ഭാര്യ സൗഭാഗ്യ വെങ്കിടേഷുമൊത്ത് നടത്തുന്ന നൃത്ത വിദ്യാലയത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട തിരക്കാണെന്നായിരുന്നു താരം നേരത്തെ പറഞ്ഞത്.
എന്നാൽ, ആരാധകരുടെ പുതിയ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് അർജുൻ ഇപ്പോൾ.ചക്കപ്പഴത്തിൽ തിരിച്ചുവരുമോ എന്നായിരുന്നു അർജുനോടുള്ള ചോദ്യം. ഇനി വരാൻ പറ്റില്ലെന്നും അവിടെ പുതിയ അർജുൻ വന്നുവെന്നുമാണ് താരം മറുപടിയായി പറഞ്ഞത്.
ചക്കപ്പഴം മിസ് ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു അർജുൻ പറഞ്ഞത്. അവിടെയുള്ള സമയം മാക്സിമം
അടിച്ചുപൊളിച്ചല്ലോയെന്നും താരം പറഞ്ഞു.
https://youtu.be/1xX8cVIwL8M
പ്രതികരിക്കാൻ ഇവിടെ എഴുതുക